കൊല്ലം : പ്രാണവായുവിന് പോലും വില നൽകേണ്ടിവരുന്ന ദുരിതകാലമാണ് നമുക്ക് മുമ്പിലുള്ളതെന്ന് എഴുത്തുകാരൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പറഞ്ഞു. കുടിവെള്ളത്തിന് വില നൽകേണ്ട കാലം വരുമെന്ന് പറഞ്ഞപ്പോൾ പരിഹാസച്ചിരിപൊഴിച്ച അധികാരദാസന്മാരായ ബുദ്ധിജീവിവൃന്ദത്തിന് ഇപ്പോൾ മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോ.എസ്. ശ്രീനിവാസന്റെ 'അറിയപ്പെടാത്ത ഒരു ജീവിതത്തിന്റെ അവലോകനം' എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സാഹിത്യ വിമർശകൻ ഡോ.കെ.പ്രസന്നരാജൻ അദ്ധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
പ്രൊഫ.കെ.ജയരാജൻ, വാറൂൾജാഫർ, പ്രൊഫ.എസ്.സുലഭ, ഡോ.വി.എസ്. രാധാകൃഷ്ണൻ, ഡോ.എസ്.ശ്രീനിവാസൻ, കെ.ഭാസ്‌ക്കരൻ, എസ്.നാസർ എന്നിവർ സംസാരിച്ചു. കേരളപുരം ശ്രീകുമാർ കവിതകൾക്ക് സംഗീതാവിഷ്‌ക്കാരം നൽകി അവതരിപ്പിച്ചു.