
കൊല്ലം: സ്കൂൾ പാചക തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കണമെന്നും മറ്റ് അനുകൂല്യങ്ങളും അവകാശങ്ങളും നൽകണമെന്നും സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എ. ഹബീബ്സേട്ട് ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പാചക തൊഴിലാളികളുടെ കുടുംബങ്ങൾ മുഴുപ്പട്ടിണിയിലാണ്. തൊഴിലാളികളുടെ പ്രതിദിന വേതനം 800 രൂപയായി ഉയർത്തണം. പ്രായത്തിന്റെ പേരുപറഞ്ഞ് മാനേജ്മെന്റ് സ്കൂളുകളിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുമെന്ന ഭീഷണി അവസാനിപ്പിക്കണം, ആശ്രിത നിയമനം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹബീബ് സേട്ട് ആവശ്യപ്പെട്ടു.