
പരവൂർ: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 13 പവൻ കവർന്നു. ബുധനാഴ്ച രാത്രി കൂനയിൽ നന്ദനത്തിൽ ശ്രീനിവാസന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇയാൾ കുടുംബ സമേതം വിദേശത്താണ്. വീടിന്റെ മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സ്വർണവും നിരീക്ഷണ കാമറകളുടെ ഡി.വി.ആറും കവർന്നിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന ശ്രീനിവാസന്റെ സഹോദരി രാത്രി കുടുംബ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചു. പരവൂർ പൊലീസ് കേസെടുത്തു.