pariseelanam

കൊല്ലം: കേ​ര​ള ഇൻ​സ്റ്റിറ്റ്യൂ​ട്ട് ഫോർ എന്റർ​പ്ര​ണർ​ഷി​പ്പ് ഡെ​വ​ല​പ്പ്​മെന്റ് നാ​ഷ​ണൽ ഫി​ഷ​റീ​സ് ഡെ​വ​ല​പ്പ്​മെന്റ് ബോർ​ഡി​ന്റെ​യും നാ​ഷ​ണൽ ഇൻ​സ്റ്റിറ്റ്യൂ​ട്ട് ഒ​ഫ് മൈ​ക്രോ സ്​മാൾ മീ​ഡി​യം എന്റർ​പ്രൈ​സ​സി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തിൽ 15 ദി​വ​സ​ത്തെ സൗ​ജ​ന്യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. എ​സ്.സി വി​ഭാ​ഗ​ത്തി​ലെ തൊ​ഴിൽ​ര​ഹി​ത​രാ​യ 50 യു​വ​തി - യു​വാ​ക്കൾ​ക്ക് സ്‌​റ്റൈ​പെന്റോടെ ജൂൺ 15 മു​തൽ ജൂ​ലായ് ഒ​ന്ന് വ​രെ​യും ജൂ​ലായ് 4 മു​തൽ 21 വ​രെ​യും ക​ള​മശ്ശേ​രി കീ​ഡ് കാമ്പ​സിൽ പ​രി​ശീ​ല​നം നൽകും. www.kied.info എന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന ജൂൺ 9 വ​രെ അ​പേ​ക്ഷിക്കാം. ഫോൺ: 0484 2532890, 2550322, 9605542061, 7012376994.