കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നാടകശാലയിലെ പതിനൊന്നംഗ വനിത സംഘംത്തിന്റെ ശിങ്കാരിമേളം ഉദ്ഘാടനവും കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി രചിച്ച ' വീണ്ടും പായുന്ന തീവണ്ടി' എന്ന നോവലിന് ആന്റി കറപ്ഷൻ മിഷൻ നൽകിയ അവാർഡ് സമർപ്പണവും മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ പരിശീലനം നൽകിയ ശിങ്കാരിമേളത്തിന്റെ താളത്തിനൊപ്പം ശിവതാണ്ഡവം അഭ്യസിപ്പിച്ച ബിന്ദു മൈനാഗപ്പള്ളിയെ മന്ത്രി പൊന്നാടയണിയിച്ചു. സജീവ് മാമ്പറ അദ്ധ്യക്ഷനായി. ഡോ. രാജീവ് രാജ്യധാനി മുഖ്യ പ്രഭാഷണം നടത്തി. പോണാൽ നന്ദകുമാർ, വിജയമ്മലാലി, സി.രാധാമണി, രാജീവ് മാമ്പറ, ഷാനവാസ് കമ്പിക്കീഴിൽ, മായാവാസുദേവ്, സിന്ധുസുരേന്ദ്രൻ, രത്നമ്മ ബ്രാഹ്മമുഹൂർത്തം എന്നിവർ സംസാരിച്ചു.