കൊട്ടാരക്കര: പെരുമഴയും കാറ്റും, പെരുംകുളത്ത് വ്യാപക കൃഷിനാശം, പത്തുപറ ഏലായിൽകുലച്ച ഇരുന്നൂറ്റമ്പത് ഏത്തവാഴകൾ ഒടിഞ്ഞുവീണു. കണ്ണൻകുളങ്ങര വീട്ടിൽ രാജപ്പൻ, ചോണാട്ട് വടക്കതിൽ അജയകുമാർ, നടുവത്ത് വീട്ടിൽ രാജ് മോഹൻ, പടപ്പൻ പ്ളാവിളയിൽ രാധാകൃഷ്ണപിള്ള എന്നിവരുടെ കൃഷിയിടങ്ങളിലെ ഏത്തവാഴകളാണ് ഒടിഞ്ഞുവീണത്. ഏത്തക്കുലയ്ക്ക് പൊന്നുംവിലയുള്ള സമയത്താണ് കുലച്ച വാഴകൾ ഒടിഞ്ഞുവീണത്. മരച്ചീനിയും പച്ചക്കറികളുമടക്കം മിക്ക കൃഷിയിടങ്ങളിലും നാശമുണ്ടായിട്ടുണ്ട്.