ശാസ്താംകോട്ട : ശാസ്താംകോട്ട ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ കൊടിമര ഘോഷയാത്ര നടന്നു. കടമ്പനാട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ശാസ്താ കോട്ട ധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന കൊടിമരം തിരുവതാംകൂർ ദേവസം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. ആനന്ദ ഗോപൻ ഏറ്റുവാങ്ങി. തുടർന്ന് നടന്ന സമ്മേളനത്തിൽ ഉപദേശക സമിതി പ്രസിഡന്റ് ആർ. രാജേന്ദ്രൻപിള്ള അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ആനന്ദഗോപൻ ഉദ്ഘാടനം ചെയ്തു. തിരുവതാംകൂർ ദേവസം പ്രസിഡന്റ് ആർ. ഷാജി ശർമ്മ മുഖ്യ പ്രഭാഷണം നടത്തി. ഉപദേശക സമതി സെക്രട്ടറി ആർ. പങ്കജാക്ഷൻ പിള്ള സ്വാഗതവും ഉപദേശക സമിതി അംഗം സി. മധുസൂദനൻ പിള്ള നന്ദിയും പറഞ്ഞു. ഉപദേശക സമതി വൈസ് പ്രസിഡന്റ് ആർ.രാഗേഷ് , ജി. രാധാകൃഷ്ണൻ പിള്ള, എസ്. ബിജുകുമാർ, എം .എസ്. വിനോദ്, ബി .ഗോപകുമാർ, എസ് .ദീപു, എം.മുകേഷ് എന്നിവർ സംസാരിച്ചു.