കൊല്ലം: ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനം ജൂൺ 1, 2 തീയതികളിൽ കൊല്ലത്ത് നടക്കും. 1ന് രാവിലെ 10ന് കൊല്ലം പബ്ലിക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷനാകും. ഉച്ചയ്ക്ക് 2ന് നടക്കുന്ന സെമിനാറിൽ മാദ്ധ്യമ പ്രവർത്തകൻ ഡോ.ആർ.സുനിൽ വിഷയാവതരണം നടത്തും. വൈകിട്ട് 5ന് റാലിയും പൊതു സമ്മേളനവും. മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 2ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ശ്രീരാമൻ കൊയ്യോൻ, വി.രമേശൻ, മണി.പി.അലയമൺ, വി.സി.വിജയൻ, ഷൈനി.പി.വട്ടപ്പാറ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.