കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിപുലമായ ഗ്രന്ഥശേഖരമുള്ള ലൈബ്രറി ഒരുക്കുന്നതിന് ഗ്രന്ഥസമാഹരണ യജ്ഞം നടത്തുന്നു. യൂണിവേഴ്സിറ്റിയിൽ എത്തുന്ന ഗവേഷകർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വിഭാവനം ചെയ്യുന്ന പദ്ധതിയിലേക്ക് ഗ്രന്ഥങ്ങൾ നൽകാൻ താല്പര്യമുള്ള വ്യക്തികൾ സഹകരിക്കണമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ഫോൺ: 81130 07302.