കടയ്ക്കൽ: ടൗൺ എൽ.പി.എസിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന ഗണിത സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനവും സ്കൂൾ ലോഗോയുടെ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ. ബാബുരാജൻ പിള്ള അദ്ധ്യക്ഷ നായി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് വേണു കുമാരൻ നായരാണ് ഗണിത സാക്ഷരതാ പദ്ധതി ആവിഷ്കരിച്ചത് . തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രൊഫ. ഷാജികുമാറാണ് ലോഗോ ഡിസൈൻ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തെ എൽ.പി.എസ് വിജയികളെ ചടങ്ങിൽ ആദരിച്ചു. ചടയമംഗലം ബി.പി.ഒ ആർ.രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗം സുധിൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.എം. മാധുരി, പഞ്ചായത്ത് അംഗം എ.ജി ശ്യാമ, ബി.ആർ.സി ട്രെയിനർ കെ.ജി. തുളസീധരൻ എന്നിവർ സംസാരിച്ചു.