pho
എസ്.എൻ.ഡി.പിയോഗം1525ാംനമ്പർ തെന്മല ശാഖയിൽ പുനർ നിർമ്മിച്ച ഗുരുദേവ ക്ഷേത്രം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും, പുനലൂർ യൂണിയൻ പ്രസിഡൻറുമായ ടി.കെ.സുന്ദരേശൻ നാടിന് സമർപ്പിക്കുന്നു.

പുനലൂർ: തെന്മല 1525-ാം നമ്പർ ശാഖയിൽ പുനർ നിർമ്മിച്ച ഗുരുദേവ ക്ഷേത്രം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ നാടിന് സമർപ്പിച്ചു. ശാഖ പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷനായി. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ,യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജ.പ്രദീപ്,യോഗം ഡയറക്ടറും ശ്രീനാരായണ എംപ്ലോയിസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമായ ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി എസ്.പ്രസാദ് റിപ്പോർട്ടും, ശാഖ വൈസ് പ്രസിഡന്റ് രാജേഷ് ബാബു സ്വാഗതവും വനിതസംഘം ശാഖ സെക്രട്ടറി ശശികല ബിജുകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ശാഖയുടെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദയുടെയും ക്ഷേത്രം തന്ത്രി നെട്ടയം സുജീഷിന്റെയും മുഖ്യകാർമ്മികത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നടന്നു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ഇടമൺ ബാഹുലേയൻ, ആര്യങ്കാവ് ശാഖ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി കെ.കെ.സരസൻ, യൂണിയൻ പ്രതിനിധി കുസുമൻ, ഇടപ്പാളയം ശാഖ പ്രസിഡന്റ് കമലാസനൻ, ഒറ്റക്കൽ ശാഖ സെക്രട്ടറി രാജ്മോഹൻ, മാമ്പഴത്തറ ശാഖ പ്രസിഡന്റ് ചന്ദ്രശേഖരൻ, ഇടമൺ പടിഞ്ഞാറ് ശാഖ പ്രസിഡന്റ് എസ്.ഉദയകുമാർ, ആനപെട്ടകോങ്കൽ ശാഖ പ്രസിഡന്റ് ജി.വി.ശ്രീകുമാർ,ടി.ചന്ദ്രബാബു തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.