പത്തനാപുരം : പരിശുദ്ധ ദിദിമോസ് പ്രഥമൻ വലിയ ബാവയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പദയാത്രയും റാസയും നടന്നു. അടൂർ കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതുവൽ കുരിശടിയിൽ നിന്ന് പദയാത്ര നടത്തി. മാർ ലാസറസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കല്ലുകടവ് സെന്റ് ജോർജ് കുരിശടിയിൽ നിന്ന് റാസ ആരംഭിച്ച് ദയറായിൽ സമാപിച്ചു. ഇന്ന് രാവിലെ 7ന് പ്രഭാത നമസ്കാരത്തെ തുടർന്ന് മൂന്നിന്മേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പ്രധാന കാർമ്മികത്വം വഹിക്കും.ഫാ കെ. എ. എബ്രഹാം, ഫാ.ബെഞ്ചമിൻ മാത്തൻ, ജനറൽ കൺവീനർ ഫാ.തോമസ് മാത്യു, ഫാ. ജേക്കബ് റോയ് , റെജി മുണ്ടക പള്ളിൽ, സ്റ്റീഫൻ മല്ലേൽ, ഷിനു പി. ജോൺ എന്നിവർ റാസയ്ക്ക് നേതൃത്വം നൽകി.