കൊല്ലം: കേരളാ ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കൊല്ലം സി. കേശവൻ സ്മാരക ടൗൺ ഹാളിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.15ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം ഓൾ ഇന്ത്യ ജുഡീഷ്യൽ എംപ്ളോയീസ് കോൺഫെഡറേഷൻ പ്രസിഡന്റ് ബി. ലക്ഷ്മണ റെഡ്ഢി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.ജി.അജിത്ത് കുമാർ മുഖ്യാതിഥിയാകും. വൈകിട്ട് 2ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാഥിതിയാവും. ഭാരവാഹികളായ പി.എൻ.വിശ്വനാഥൻ, ജസ്റ്റിൻ മാർട്ടിൻ, എം.ബാലസുബ്രഹ്മണ്യൻ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.