
കൊല്ലം: മൊട്ടുസൂചിക്ക് പോലും ഗതിയില്ലാതിരുന്ന സ്വതന്ത്ര്യ ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചത് ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘ വീക്ഷണത്തോടെയുള്ള രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയായിരുന്നുവെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് പറഞ്ഞു. ജവഹർലാൽ നെഹ്‌റുവിന്റെ 58-ാമത് ചരമവാർഷികം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. ഡി.സി.സി ജന. സെക്രട്ടറി ആദിക്കാട് മധു, ആർ.രമണൻ, ബിജു ലൂക്കോസ്, ഹബീബ് സേട്ട്, വി.എസ്.ജോൺസൺ, വീരേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.