കൊല്ലം: ഓയൂർ ട്രാവൻകൂർ എൻജിനീയറിംഗ് കോളേജ് യൂണിയൻ പ്രവർത്തനോദ്ഘാടനം കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.എം.നസീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചെയർമാൻ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സി.കണ്ണൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.ഷാജഹാൻ എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ സൽമാൻ സ്വാഗതവും ആമിനാ സഗീർ നന്ദിയും പറഞ്ഞു.