ശാസ്താംകോട്ട : മൈനാഗപ്പള്ളി കവിതാലൈബ്രറിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസ് നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചവറ കെ.എസ്.പിള്ള, എം.അലിയാര് കുഞ്ഞ് എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. വായനശാല പ്രസിഡന്റ് ആർ. മദനമോഹൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ പ്രതിഭകൾക്കുള്ള ആദരം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ചവറ കെ.എസ്.പിള്ള നിർവ്വഹിച്ചു. ദേശീയ ഫിലിം സെൻസർ ബോർഡ് അംഗം രാജി പ്രസാദ്, സംസ്കാര സാഹിതി കൊല്ലം ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ , ഗ്രാമ പഞ്ചായത്ത് അംഗം സജിമോൻ, പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ അഡ്വ.സി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എച്ച്. ഷാജി സ്വാഗതവും ജോയിന്റ് സെകട്ടറി സി.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.