ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജവഹർലാൽ നെഹ്റുവിന്റെ 58-ാമത് ചരമ വാർഷികാചരണം കെ.പി.സി.സി സെക്രട്ടറി എൽ.കെ.ശ്രീദേവി ഉദ്ഘാടനം ചെയ്തു. നെഹ്റുവിന്റെ ആശയങ്ങളാണ് ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ അന്തസ് ഉയർത്തിപ്പിടിച്ചതെന്നും ഈ ആശയങ്ങളെ കേന്ദ്ര സർക്കാർ തമസ്കരിക്കാൻ ശ്രമിക്കുന്നത് നാടിന് ആപത്താണന്നും അവർ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. അയ്യാണിക്കൽ മജീദ്, എൻ.കൃഷ്ണകുമാർ, എൻ.വേലായുധൻ, ബി.സെവന്തികുമാരി, അൻസാർ എ. മലബാർ, എസ്.സുൾഫിഖാൻ,മെഹർഖാൻ ചേന്നല്ലൂർ, കയ്യാലത്തറ ഹരിദാസ്, കെ.ശോഭകുമാർ, കളരിക്കൽ സലിം കുമാർ, പി.ഡി.ശിവശങ്കരപിളള തുടങ്ങിയവർ സംസാരിച്ചു.