chathanoor-
ഐ.എൻ.ടി.യു.സി കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി പാരിപ്പള്ളിയിൽ സംഘടിപ്പിച്ച ജവഹർലാൽ നെഹ്രു അനുസ്മരണം പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഐ.എൻ.ടി.യു.സി കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി പാരിപ്പള്ളിയിൽ സംഘടിപ്പിച്ച ജവഹർലാൽ നെഹ്രു അനുസ്മരണം പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ഡി. ലാൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പാരിപ്പള്ളി വിനോദ്, ബ്ലോക്ക് ജനറൽ സെക്രട്ടറി അനിൽ മണലുവിള, റീജിയണൽ വൈസ് പ്രസിഡന്റ് രാജു പാറയിൽ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിജാബ് മൈലവിള, ഐ.എൻ.ടി.യു.സി മണ്ഡലം ഭാരവാഹികളായ എസ്. ബാബു, മുരളി മുക്കട, തുളസീധരൻ ചിറക്കര എന്നിവർ സംസാരിച്ചു.