prd-1

കൊല്ലം: ജി​ല്ലാ ലൈ​ബ്ര​റി കൗൺ​സിൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല നാ​ട​ക മ​ത്സ​രം സ​മാ​പി​ച്ചു. സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്ന സ​മ്മേ​ള​നം സൂ​ര്യ കൃ​ഷ്​ണ​മൂർ​ത്തി ഉ​ദ്​ഘാ​ട​നം ചെയ്തു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗൺ​സിൽ പ്ര​സി​ഡന്റ്​​ ഡോ. കെ.വി.കു​ഞ്ഞി​കൃ​ഷ്​ണൻ അ​ദ്ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി വി.കെ.മ​ധു, സം​വി​ധാ​യാ​കാൻ മ​ധു​പാൽ, ന​ടൻ അ​ലൻ​സി​യർ, ഡെ​പ്യൂ​ട്ടി മേ​യർ കൊ​ല്ലം മ​ധു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്​​ പ്ര​സി​ഡന്റ്​​ സാം.കെ.ഡാ​നി​യേൽ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗൺ​സിൽ സെ​ക്ര​ട്ട​റി അ​ഡ്വ.എൻ.ഷൺ​മു​ഖ​ദാ​സ്, ജ​ന​റൽ കൺ​വീ​നർ ഡോ.പി.കെ.ഗോ​പൻ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു. 13 നാ​ട​ക​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.

ഒറ്റ് മികച്ച നാടകം
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ അവതരിപ്പിച്ച ഒറ്റ് മികച്ച നാടകമായി തിരഞ്ഞെടുത്തു. സംവിധാനം ചെയ്ത പി.എൻ. മോഹൻരാജ് മികച്ച സംവിധായകനായി. കോഴിക്കോട് ജില്ല അവതരിപ്പിച്ച അവാർഡ് രണ്ടാം സ്ഥാനം നേടി. ഈ നാടകത്തിലെ അഭിനയത്തിന് സുരേഷ് ബാബു നല്ല നടനായും ആദർശ്.പി.ആനന്ദ് മികച്ച ബാല നടനായും തിരഞ്ഞെടുത്തു. കാസർകോഡ് ജില്ല അവതരിപ്പിച്ച പാവത്താൻനാട് മൂന്നാം സ്ഥാനം നേടി. ഏറ്റവും നല്ല നടിയായി കണ്ണൂരിൽ നിന്നുള്ള മിനി രാധനെ തിരഞ്ഞെടുത്തു. മികച്ച നാടക രചനയ്ക്കുള്ള സമ്മാനം മലപ്പുറം ജില്ലയിലെജയൻ കാക്കാട്ടുപാറയ്ക്ക് ലഭിച്ചു. ബാലനടിയായി പാലക്കാട് ജില്ലയിലെ ശിഖയെ തിരഞ്ഞെടുത്തു.