
കൊല്ലം: സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല പട്ടയമേളയുടെ സമാപനവും ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും 31ന് ഉച്ചയ്ക്ക് 12ന് പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളാകും.
എം.പിമാരായ എ.എം.ആരിഫ്, എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കെ.ബി. ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ, പി.സി.വിഷ്ണുനാഥ്, എം.മുകേഷ്, എം.നൗഷാദ്, ഡോ.സുജിത്ത് വിജയൻപിള്ള, സി.ആർ.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.