കൊല്ലം: വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പാക്കാൻ മെ​യിന്റ​നൻ​സ് ട്രൈ​ബ്യൂ​ണ​ലി​ന്റെ​യും സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തിൽ സൗ​ജ​ന്യ മെ​ഡി​ക്കൽ ക്യാ​മ്പ് 30ന് രാ​വി​ലെ 9 മു​തൽ ഉച്ചയ്ക്ക് 1വരെ ശ​ങ്കേ​ഴ്‌​സ് ആ​ശു​പ​ത്രി​യിൽ ന​ട​ക്കും. സ​ബ്​കള​ക്ടർ ചേ​തൻ കു​മാർ മീ​ണ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ളക്ടർ അ​ഫ്‌​സാ​ന പർ​വീൺ ശ​ങ്കേ​ഴ്‌​സ് ആ​ശു​പ​ത്രിയുടെ സ്‌​പെ​ഷ്യൽ ഹെൽ​ത്ത് പാ​ക്കേ​ജ് ലോ​ഞ്ചിംഗ് നിർ​വ​ഹി​ക്കും.
സൗ​ജ​ന്യ ര​ജി​സ്‌​ട്രേ​ഷൻ, ജ​ന​റൽ മെ​ഡി​സിൻ, ഓർ​ത്തോ​പീ​ഡി​ക്​സ്, യൂ​റോ​ള​ജി, ഇ.എൻ.ടി, ഡ​യ​റ്റീ​ഷ്യൻ വി​ഭാ​ഗ​ങ്ങ​ളിൽ ഡോ​ക്ടർ​മാ​രു​ടെ സൗ​ജ​ന്യ​സേ​വ​നം, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യിൽ 20 ശ​ത​മാ​നം ഇ​ള​വ്, സർ​ജ​റി ഫീ​സി​ന്റെ 25 ശ​ത​മാ​നം ഇ​ള​വ് എ​ന്നി​വ ല​ഭി​ക്കും.
ആ​ശു​പ​ത്രി അ​ഡ്​മി​നി​സ്‌​ട്രേ​റ്റീ​വ് അം​ഗം പി.സു​ന്ദ​രൻ അദ്ധ്യ​ക്ഷ​നാ​കും. അ​ഡ്​മി​നി​സ്‌​ട്രേ​റ്റീ​വ് അം​ഗം അ​നിൽ മു​ത്തോ​ടം, ഡെ​പ്യൂ​ട്ടി മെ​ഡി​ക്കൽ സൂ​പ്ര​ണ്ട് ഡോ. മീ​ന അ​ശോ​കൻ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സർ സി​ജു ബെൻ, സം​സ്ഥാ​ന വ​യോ​ജ​ന കൗൺ​സിൽ അം​ഗം എൻ. ച​ന്ദ്ര​ശേ​ഖ​രൻ പി​ള്ള, ഫീൽ​ഡ് റെ​സ്‌​പോൺ​സ് ലീ​ഡർ വി​ശാൽ.പി.തോ​മ​സ്, ഫീൽ​ഡ് റെ​സ്‌​പോൺ​സീ​വ് ഓ​ഫീ​സർ എൽ.അ​ശ്വ​തി, മെ​ഡി​ക്കൽ സൂ​പ്ര​ണ്ട് ഡോ.കെ.ശ്യാം​പ്ര​സാ​ദ്, പീ​ഡി​യാ​ട്രീ​ഷ്യൻ ഡോ.എം.സി.തോ​മ​സ് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും. ഫോൺ: 0474 2756000.