
കൊല്ലം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ 2022 ജൂലായിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പഠന കാലാവധി ഒരു വർഷം. വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ജൂൺ 30. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം, 695033. ഫോൺ: 0471-2325101, മൊബൈൽ: 8281114464. ഇ-മെയിൽ: keralasrc@gmail.com,srccommunitycollege@gm-a-i-l.com