
കൊല്ലം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിലേയ്ക്ക് കൊമേഴ്സ്യൽ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.സി.എ അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2022 ജനുവരി ഒന്നിന് 26 വയസ് കവിയരുത്.
പ്രതിമാസം 9000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകളും ഫോട്ടോയും ബയോഡാറ്റയും സഹിതം ബോർഡിന്റെ kspcbklm.01@gmail.com എന്ന ഇ-മെയിൽ വഴി ജൂൺ 10ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 04742762117.