kunnathoor
ചിറയിൽ - സിനിമാപ്പറമ്പ് റോഡ് ഉപരോധം കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : വർഷങ്ങളായി തകർന്നുകിടക്കുന്ന ചിറയിൽ - സിനിമാപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പോരുവഴി മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷംനാദ് അയന്തി അദ്ധ്യക്ഷത വഹിച്ചു. സുഹൈൽ അൻസാരി, കിണറുവിള നാസർ, അഡ്വ.സിനി, അർത്തിയിൽ ഷെഫീഖ്, അയന്തി ഷിഹാബ്, ജലീൽ പള്ളിയാടി എന്നിവർ സംസാരിച്ചു. അജ്മൽ, താരിഖ്, മുഹമ്മദ്‌ ഖാൻ, അൽഫി,റിംഷാദ്,സച്ചു എന്നിവർ നേതൃത്വം നൽകി.