കൊല്ലം: കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ പ്രവർത്തക യോഗവും വിരമിക്കുന്ന ജീവനക്കാരെ ആദരിക്കലും കൊല്ലം ഡി.സി.സി ഭവനിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന ജീവനക്കാരായ സ്റ്റെലസ്, മോഹനരാജൻ, കമലാസനൻ പിള്ള, പി.എസ്. സുരേഷ്, മത്തായി എന്നിവർക്ക് മൊമന്റോ നൽകി ആദരിച്ചു. യോഗത്തിൽ ഡി.സി.സി.സെക്രട്ടറി ആദിക്കാട് മധു, മൈനോറിറ്റി സെൽ സംസ്ഥാന വൈസ് ചെയർമാൻ അൻവറുദ്ദീൻ ചാണിക്കൽ, ബ്ലോക്ക് സെക്രട്ടറി നിസാർ, കെ.പി.ഡബ്‌ള്യു.സി സംസ്ഥാന ഡിവിഷൻ ഭാരവാഹികളായ വി.ഒ. കുമാർ, ഡെയിസൺ ആന്റണി, കുരീപ്പുഴ ഹാഷിം, കുരീപ്പുഴ സുനിൽ, തെന്നല അമൃതലാൽ, പ്രസാദ്, സന്ദീപ് കൊട്ടാരക്കര, ഗോപിക്കുട്ടൻ, ഫെലിക്‌സ്, തട്ടാമല ബിജു, ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷീബാതമ്പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി. വീരേന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെയിസൺ ആന്റണി സ്വാഗതവും കൊല്ലം ഡിവിഷൻ പ്രസിഡന്റ് സി.കെ. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയായി ഡെയിസൺ ആന്റണിയെ തിരഞ്ഞെടുത്തു.