കൊല്ലം: കാവനാട് പനയറ കുടുംബസമിതിയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനവും കുടുംബസംഗമവും നാളെ രാവിലെ 9.30ന് കൊല്ലം ബീച്ച് റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കുടുംബസമിതി പ്രസിഡന്റ് സുനിൽ എച്ച്. പനയറ പതാക ഉയർത്തും. തുടർന്ന് മുതിർന്ന കുടുംബാംഗങ്ങൾ ഭദ്രദീപം തെളിക്കും. സുനിൽ എച്ച്. പനയറ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി സോണിവാസ് സ്വാഗതം പറയും. ട്രഷറർ കെ. സന്തോഷ് കുമാർ കണക്ക് അവതരിപ്പിക്കും. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പ്. ജോയിന്റ് സെക്രട്ടറി ബി. മോഹനൻ, വൈസ് പ്രസിഡന്റ് ബി. വിജയകുമാരി എന്നിവർ സംസാരിക്കും.
രാവിലെ 11 മുതൽ കലാകായിക മത്സരങ്ങൾ. വൈകിട്ട് 5ന് നടക്കുന്ന സമാപനസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സുനിൽ എച്ച്.പനയറ അദ്ധ്യക്ഷത വഹിക്കും. സുജിത് വിജയൻപിള്ള എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ മുൻ സെക്രട്ടറി പ്രൊഫ. ജി. മോഹൻദാസ് സമ്മാനദാനം നിർവഹിക്കും. കുടുംബസമിതി വൈസ് പ്രസിഡന്റ് ബി. വിജയകുമാരി സ്വാഗതവും സെക്രട്ടറി എസ്. സോണിവാസ് നന്ദിയും പറയും.