denki-
ദേശീയ ഡെങ്കിപ്പനി ദിനചാരണം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പശേരി ഉദ്ഘാടനം ചെയ്യുന്നു

ചവറ: ബ്ലോക്ക് പഞ്ചായത്തും ചവറ സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ദേശീയ ഡെങ്കിപ്പനി ദിനചാരണവും ബോധവത്കരണ സെമിനാറും നടത്തി. ഡെങ്കി പ്പനി പ്രതിരോധത്തെക്കുറിച്ച് ഡെപ്യുട്ടി ഡി.എം.ഒ ഡോ.സന്ധ്യ ക്ലാസ് നയിച്ചു. ചവറ, നീണ്ടകര, പന്മന പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു. എം. പ്രസന്നൻ ഉണ്ണിത്താൻ, പ്രിയ ഷിനു, ഡോ.അനുപമ, ഡോ.രശ്മി, രഞ്ജിത്, ജോയ്, അംബിക, സിയാദ് എന്നിവർ പങ്കെടുത്തു.