
ഏരൂർ: പത്ത് വർഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിലറ പന്തടിമുകൾ കിഴക്കേ ഹൗസിൽ സാബു തോമസാണാണ് (63) മരിച്ചത്.
കുറച്ച് ദിവസമായി സാബുവിനെ വീടിന് പുറത്തേയ്ക്ക് കണ്ടിരുന്നില്ല. വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ അന്വേഷിച്ചെങ്കിലും ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നു. തുടർന്ന് ഏരൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും മക്കളുമായി പിണങ്ങിയ സാബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സാബുവിന്റെ സഹോദരങ്ങൾ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ഏരൂർ പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.ഭാര്യ: മേരി. മക്കൾ: ഷെറിൻ.കെ.ബാബു, ഷെമിൻ.കെ.ബാബു.