കൊല്ലം: വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കട പരിശോധന മൂലം വ്യാപാരികൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ഒരു മന്ത്രാലയം വേണമെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അഭിപ്രായപ്പെട്ടു. ക്വയിലോൺ മർച്ചന്റ്‌സ് ചേമ്പർ ഒഫ് കൊമേഴ്‌സിന്റെ 81-ാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചേമ്പർ പ്രസിഡന്റ് എസ്. രമേഷ്‌കുമാർ ടി.എം.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നേതാജി ബി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അനുശോചനവും സെക്രട്ടറി എ.വെങ്കിടേശൻ വാർഷിക റിപ്പോർട്ടും ട്രഷറർ ആന്റണി റോഡ്രിക്‌സ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ ബി.രാജീവ്, എൻ.രാജീവ്, ജില്ലാ സെക്രട്ടറി എ.അൻസാരി, എ.നിസാം, ടി.എസ്. ബാഹുലേയൻ, ഇ.ഷാജഹാൻ, പൂജ എ.ഷിബാബുദ്ദീൻ, ബിജു ശിവദാസ്, പിഞ്ഞാണിക്കട എം.നജീബ്, എം.എച്ച്. നിസാമുദ്ദീൻ, ബി.വേണുഗോപാലൻ നായർ, ബിജു വിജയൻ എന്നിവർ സംസാരിച്ചു.