phot
പ്രതി, നിസാറുദ്ദീൻ

പുനലൂർ: കൊലപാതക ശ്രമം, പോക്സോ, മോഷണം, അക്രമം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി പുനലൂർ പൊലിസ് അറസ്റ്റ് ചെയ്തു.കാര്യറ ചരുവിള പുത്തൻ വീട്ടിൽ കരുമാടി നിസാർ എന്ന് വിളിക്കുന്ന നിസാറുദ്ദീനെ(40)യാണ് പിടി കൂടിയത്. റൂറൽ പൊലീസ് മോധവി കെ.ബി.രവിയുടെ നിർദ്ദേശത്തെ തുടർന്ന് പുനലൂർ ഡിവൈ.എസ്.പി.ബി.വിനോദിന്റെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക സ്ക്വാ‌ഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്. പുനലൂർ സി.ഐ.ബിനുവർഗീസ്,എസ്.ഐമാരായ ഹാരീഷ്,കൃഷ്ണകുമാർ,കാപ്പ സെൽ എസ്.ഐ.അജിത്ത്,ഷിജുകുമാർ,രാജ്ബീർ,ഗിരീഷ്, അജാസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പൂജപ്പുര സെട്രൽ ജയിലിൽ അയച്ചെന്ന് പൊലീസ് അറിയിച്ചു.