
ചോദ്യോത്തരങ്ങളാണ് ഉദ്യോഗാർത്ഥിയുടെ ഭാവി നിശ്ചയിക്കുന്നത്. നിസാരമെന്ന് തോന്നി മനസിലുറപ്പിച്ചതിന് പോലും കാലക്രമത്തിൽ മാറ്റമുണ്ടാവുന്ന കാലമാണിത്. ചരിത്രം പഠിക്കുന്നതിനൊപ്പം മറ്റുള്ള കാര്യങ്ങളിൽ 'അപ് ടു ഡേറ്റ്' അല്ലെങ്കിൽ ആകെ കുഴങ്ങുന്ന അവസ്ഥയാണ്. ഒരു പകലുറങ്ങുമ്പോഴേക്കും നൂറിലേറെ പുതിയ ചോദ്യങ്ങളാണ് ചോദ്യക്കടലാസുകളിലേക്ക് എത്തിച്ചേരുന്നത്. ഇവയ്ക്കെല്ലാം കൃത്യമായ ഉത്തരങ്ങളും അന്നന്നുതന്നെ ഉണ്ടാവുന്നുണ്ട്. നിരന്തര പരിശ്രമമാണ് പ്രതിവിധി. അതിലേക്കൊരു ചുവടുവയ്പിന് നമുക്കിന്ന് തുടക്കം കുറിക്കാം...
1. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം?
2. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം?
3. ഒളിപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
4. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് എഴുതിയതാര്?
5. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം ?
6. നിക്ഷേപ സമാഹരണ യജ്ഞം കേരളത്തിൽ ആരംഭിച്ചതെന്ന്? (ഡെപ്പോസിറ്റ് മൊബിലൈസേഷൻ)
7. റോയൽറ്റി ഏതു തരം അക്കൗണ്ടാണ് ?
8. ഇന്ത്യയിലെ ആദ്യ യൂണിവേഴ്‌സൽ ബാങ്ക്?
9. സഹകരണ മന്ത്രാലയത്തിലെ പുതിയ സെൻട്രൽ രജിസ്ട്രാർ?
10. പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്നത്?
ഉത്തരങ്ങൾ
1.ഭരതനാട്യം
2. ഒഡീസി
3. പി.ടി.ഉഷ
4. ശ്രീനാരായണ ഗുരു
5. അഞ്ചുതെങ്ങ് കലാപം
6. 1976
7. നോമിനൽ
8. ഐ.സി.ഐ.സി.ഐ
9. വിജയകുമാർ ഐ.എ.എസ്
10. മലബാർ ലഹള
സമ്പാദകൻ
ടി.ടി. ഹരികുമാർ
സഹകരണ ഓഡിറ്റ് അസി. ഡയറക്ടർ