photo

കരുനാഗപ്പള്ളി : വ്യവസായ,വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി നഗരസഭ,​ കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളുകളിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ പദ്ധതികൾ, സബ്സിഡികൾ, ലൈസൻസ് സംബന്ധിച്ച സംശയങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. നഗരസഭാചെയർമാൻ കോട്ടയിൽ രാജു പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സുനിമോൾ അദ്ധ്യക്ഷയായി. ഉപജില്ലാ വ്യവസായ ഓഫീസർ ഗ്ലാഡ് വിൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ഇന്ദുലേഖ, നഗരസഭാ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി എ.ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.