പാരിപ്പള്ളി: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ഭൂരിഭാഗം
റോഡുകളും തകർന്നിട്ട് ഏറെക്കാലമായി. സാഹസിക യാത്രയാണ് ഇവിടിപ്പോൾ നടക്കുന്നത്. പാരിപ്പള്ളി - പരവൂർ റോഡ് തോടായി മാറി. പാരിപള്ളി - കുളമട റോഡിൽ അഗാധ ഗർത്തങ്ങളും. പരവൂർ ചാത്തന്നൂർ റോഡ്, തീരദേശത്തെ പൊഴിക്കര- താന്നി റോഡ് എന്നിവ തകർന്ന് ഗതാഗത യോഗ്യമല്ലാതായി.
പൊതുമരാമത്ത് വകുപ്പ് ചാത്തന്നൂർ ഓഫീസിലേക്ക് മാർച്ചും ധർണയും ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ
സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി അറിയിച്ചു.