jagratha
'മഴയെത്തും നാളിൽ ആരോഗ്യജാഗ്രത' പദ്ധതിയുടെ തൊടിയൂർ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിക്കുന്നു

തൊടിയൂർ: ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'മഴയെത്തും നാളിൽ ആരോഗ്യജാഗ്രത' പദ്ധതിക്ക് തൊടിയൂർ പഞ്ചായത്തിൽ തുടക്കമായി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സർക്കാർ നിർദ്ദേശപ്രകാരം ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചിത്വ വാരാഘോഷത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ നിർവഹിച്ചു. ആരോഗ്യ,​വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്നജവാദ് അദ്ധ്യക്ഷയായി.മെഡിക്കൽ ഓഫീസർ ഡോ.ഷെമീനയും ഡോ. ഷെറിനും പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ, ടി.ഇന്ദ്രൻ, സുനിത, ജഗദമ്മ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജിത് കുമാർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അൻഷാദ് നന്ദിയും പറഞ്ഞു.