കൊല്ലം: സർവീസിൽ നിന്നു വിരമിക്കുന്ന കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ ബി. വിൽഫ്രഡിന് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഡി.എസ്.ഒ സി.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ്‌ അഡ്വ. സുഗതൻ ചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. ലൈക്ക് പി.ജോർജ്, ജി.എസ്. ഗോപകുമാർ, കെ ചന്ദ്രബോസ്, കിളികൊല്ലൂർ തുളസി, ആർ. ജയകുമാർ, ആർ. സുമിത്ര, നസീൻ ബീവി, കുണ്ടറ ഷെറഫ്, അയത്തിൽ സുദർശനൻ, ശർമാജി എന്നിവർ സംസാരിച്ചു.