eee

കൊല്ലം: വേലുത്തമ്പി പുരസ്കാരത്തിന് മെട്രോമാൻ ഇ.ശ്രീധരൻ അർഹനായി. 25000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് വേലുത്തമ്പി ദളവ സേവാസമിതി ട്രസ്റ്റ് ചെയർമാൻ ഡോ. ഇ. ചന്ദ്രശേഖര കുറുപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു.

31ന് വൈകിട്ട് 4.30ന് കൊല്ലം മാർ ക്ലബിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും. ഡോ. ഇ. ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷനാകും. അവാർഡ് കമ്മിറ്റി ചെയർമാൻ എ. ജയകുമാർ, സാമൂഹ്യ പ്രവർത്തകൻ രാജശേഖരൻ നായർ, കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സൗത്ത് സോൺ വൈസ് ചെയർമാൻ ബി.സുധീർകുമാർ, പരിസ്ഥിതി പ്രവർത്തകൻ മഞ്ഞപ്പാറ സുരേഷ്, ട്രസ്റ്റ് ഭാരവാഹികളായ പി.കെ.രാമകൃഷ്ണൻ, എസ്.കെ. ദീപു, വിജയമോഹനൻ നായർ തുടങ്ങിയവർ പങ്കെടുക്കും.