box

കൊല്ലം: സംസ്ഥാന കിക്ക്‌ ബോക്സിംഗ് മത്സരം കാവനാട് കോർപ്പറേഷൻ ഹാളിൽ നാളെ നടക്കുമെന്ന് ജനറൽ കൺവീനർ ജി. സജീവ് പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന് എൻ.കെ. പ്രേമചന്ദ്രൻ എം. പി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാവും. ജനറൽ സെക്രട്ടറി എ.എസ്. വിവേക്, പ്രസിഡന്റ് അഭിജിത്ത്, ട്രഷറർ എ.എസ്. സഞ്ജു, വിമൻസ് കമ്മിറ്റി ചെയർമാൻ ശ്രേയ അയ്യർ എന്നിവർ നേതൃത്വം നൽകും.