svhss
ക്ലാപ്പന ഷൺമുഖ വിലാസം ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്കായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്ക്കരണ റാലി

ഓച്ചിറ: ക്ലാപ്പന ഷൺമുഖവിലാസം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്കായി മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം എന്ന ക്യാമ്പയിന്റെ ഭാഗമായി ഗൃഹസന്ദർശനം, കൊതുകിന്റെ ഉറവിട നശീകരണം, ബോധവത്ക്കരണ റാലി എന്നിവ നടന്നു.ഓച്ചിറ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഡി.സുനിൽകുമാർ മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ക്ളാസ്സെടുത്തു. പി.ടി.എ പ്രസിഡന്റ് നിമിഷാദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റിനോജ്, ശ്രീകുമാർ, ഷീജ, സി.പി.ഒ നവാസ്, അശ്വതി എന്നിവർ സംസാരിച്ചു.