ചവറ: കൊല്ലം ചന്തയിൽ നിന്ന് പലചരക്ക് സാധനങ്ങൾ കയറ്റി ചവറയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാന്റെ ആക്‌സിൽ, നീണ്ടകര പാലത്തിൽ വച്ച് ഒടിഞ്ഞത് ദേശീയ പാതയിൽ ഗതാഗതസ്‌തംഭനത്തിനിടയാക്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.ആക്സിലൊടിഞ്ഞ വാഹനം മണിക്കൂറുകളോളം റോഡിൽക്കിടന്നതാണ് വലിയ കുരുക്കിനിടയാക്കിയത്. ശക്തികുളങ്ങര പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചതോടെയാണ് കുരുക്കിന് ശമനം വന്നത്.