photo
ആയൂർ എസ്.എൻ.ഡി.പി. ശാഖാ പ്രതിഷ്ഠാ വാർഷികം യൂണിയൻ പ്രസിഡന്റ് സി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ജി. ബൈജു, ഡോ.എ.ജെ. അശോകൻ, ആയൂർ ഗോപിനാഥ്, ഐശ്വര്യ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സമീപം.

അ‌ഞ്ചൽ: എസ്.എൻ.ഡി.പി യോഗം ആയൂർ ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡോ. എ.ജെ. അശോകൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഗുരുദേവ സന്ദേശം നൽകി. ശാഖാ സെക്രട്ടറി കെ. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൺ കൗൺലർ ജി. ബൈജു, ശാഖാ വനിതാസംഘം പ്രസിഡന്റ് ഓമന ആസാദ്, സെക്രട്ടറി സേതു രാജേന്ദ്രൻ, വിനായക അശോക് കുമാർ തുടങ്ങിയവർ ആശംസാ പ്രസംഗവും തുളസീധരൻ വേങ്ങൂർ ഗുരുദേവ പ്രഭാഷണവും നടത്തി. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ശാഖാ മുഖ്യ രക്ഷാധികാരി ഐശ്വര്യാ ഗോപാലക്ഷൻ നിർവഹിച്ചു. യൂണിയൻ പ്രതിനിധി ആയൂർ ഗോപിനാഥ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ആർ.പി. ആസാദ് നന്ദിയും പറ‌ഞ്ഞു.