
കൊല്ലം: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ 19 കേന്ദ്രങ്ങളിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് പ്രതിഷേധം സംഘടിപ്പിക്കും.
കൊല്ലത്ത് പി.രാജേന്ദ്രനും കല്ലുന്താഴത്ത് മുല്ലക്കര രത്‌നാകരനും ചവറയിൽ കോവൂർ കുഞ്ഞുമോനും കരുനാഗപ്പള്ളിയിൽ എസ്.സുദേ
വനും ഓച്ചിറയിൽ ആർ.രാമചന്ദ്രനും കുണ്ടറയിൽ ജെ.മേഴ്‌സികുട്ടി അമ്മയും ചടയമംഗലത്ത് സി.കെ.ഗോപിയും പുനലൂരിൽ പി.എസ്.സുപാലും അഞ്ചാലുംമൂട്ടിൽ വഴുതാനത്ത് ബാലചന്ദ്രനും പത്തനാപുരത്ത് എം.എസ്.ഷാജിയാരും കൊട്ടാരക്കരയിൽ ജി.ലാലുവും ചാത്തന്നൂരിൽ എസ്.രാജേന്ദ്രനും കൊട്ടിയത്ത് എൻ.അനിരുദ്ധനും കുന്നിക്കോട് എ.ഷാജുവും കടയ്ക്കലിൽ എൻ.ശിവശങ്കരപ്പിള്ളയും കുന്നത്തൂരിൽ കെ.ശിവശങ്കരൻ നായരും ശൂരനാട് ടി.മനോഹരനും അഞ്ചലിൽ പി.എ.എബ്രഹാമും നെടുവത്തൂരിൽ എസ്.ജയമോഹനനും പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ എൻ. അനിരുദ്ധൻ അറിയിച്ചു.