കൊല്ലം: നഗരത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകൾ അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ക്വിക്ക് യോഗം ആവശ്യപ്പെട്ടു. എസ്. രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ബാലചന്ദ്രൻ, എസ്.എം. അബ്ദുൾ ഖാദർ, മധു ബാലകൃഷ്ണൻ, എൻ.എസ്. വിനോദ്, എസ്.അജയകുമാർ, കുണ്ടറ ഗോപിനാഥ്, നയാസ് മുഹമ്മദ്, കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.