kcjsa-
കേരള ക്രിമിനൽ ജുഡി​ഷ്യൽ സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി കൂടിയ സംസ്ഥാന കൗൺസിൽ ഓൾ ഇന്ത്യ ജുഡീഷ്യൽ എംപ്ലോയീസ് കോൺഫെഡറേഷൻ പ്രസിഡന്റ് ബി.ലക്ഷ്മ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിലെ കോടതികളുടെ പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകി​ട്ട് 5.30 വരെയാക്കണമെന്ന് കേരള ക്രിമിനൽ ജുഡി​ഷ്യൽ സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി കൂടിയ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. രാവിലെ സംസ്ഥാന പ്രസിഡന്റ് പി.എൻ. വിശ്വനാഥൻ പതാക ഉയർത്തി. ഓൾ ഇന്ത്യ ജുഡീഷ്യൽ എംപ്ലോയീസ് കോൺഫെഡറേഷൻ പ്രസിഡന്റ് ബി.ലക്ഷ്മ റെഡ്ഡി സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്തു. നാഗേഷ്, മനോഹർ, ജസ്റ്റിൻ മാർട്ടിൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.ബാലസുബ്രഹ്മണ്യൻ സംഘടന റിപ്പോർട്ടും ട്രഷറർ സി.ആർ. രാജേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഇന്ന് നടക്കുന്ന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ബാബു ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.ജി. അജിത് കുമാർ മുഖ്യാതിഥിയാകും. സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും.