w

കടയ്ക്കൽ: എസ്‌. എൻ .ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ വേങ്ങൂർ -ചെറുവക്കൽ 3912-ാം നമ്പർ ശാഖയിൽ കുട്ടികൾക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗുരു ഗ്രാമം പശു ഗ്രാമം പദ്ധതിയിൽ 5 പശുക്കളെയും വിതരണം ചെയ്തു. വിതരണോദ്‌ഘാടനം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് നിർവഹിച്ചു. ശാഖ പ്രസിഡന്റ്‌ ജയലാൽ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. പ്രേംരാജ്, കൗൺസിൽ അംഗങ്ങളായ അമ്പിളിദാസൻ,ജി. നളിനാക്ഷൻ, എസ്‌. വിജയൻ, ശാഖ സെക്രട്ടറി സുദർശനൻ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.