കൊട്ടാരക്കര: ഇഞ്ചക്കാട് സിംഫണി വാട്സ്ആപ്പ് കൂട്ടായ്മ ഇഞ്ചക്കാട് എൽ.പി സ്കൂളിലെ 124 കുട്ടികൾക്കും ജോൺസ് കമ്പനിയുടെ കാർട്ടൂൺ ചിത്രങ്ങളുള്ള വർണക്കുടകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും പെരുങ്കുളം സ്കൂളിലെ അദ്ധ്യാപികയും സിംഫണി ഗ്രൂപ്പ് അംഗവുമായ ജയലക്ഷ്മി കുടകൾ വിതരണം ചെയ്തു. ജൂൺ 1ന് സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ കുട്ടികൾ ഈ വർണക്കുടകളുമായിട്ടായിരിക്കും ഘോഷയാത്രയിൽ പങ്കെടുക്കുന്നത്.