ശാസ്താംകോട്ട: 36 വർഷം ഗ്രാമ പഞ്ചായത്ത് അംഗമായും മൂന്നുതവണ പ്രസിഡന്റായും പ്രവർത്തിച്ച വൈ.എ.സമദിനെ കോൺസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി അനുസ്മരിച്ചു. ഐ.സി.എസ് ജംഗ്ഷനിൽ നടന്ന അനുസ്മരണം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, മുൻ.എം.പി കെ.സോമപ്രസാദ്, സെയ്ദ് ഖലീലുൽ റഹ് മാൻ തങ്ങൾ, എ.ഷാനവാസ് ഖാൻ, അൻസർ ഷാഫി, പി.എം. സെയ്ദ് ,ഇടവനശ്ശേരി സുരേന്ദ്രൻ, എസ്. ഓമനകുട്ടൻ, പി.ജർമ്മിയാസ്, ആർ.പ്രകാശ്, ബിജു മൈനാഗപ്പള്ളി, കുറ്റിയിൽ സി.വൈ. നിസാം, വഹാബ്, കുറ്റിയിൽ ഷാനവാസ്, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ബി. സേതു ലക്ഷ്മി, എസ്.രഘുകുമാർ, എസ്.സുഭാഷ്, എ.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.