കൊല്ലം : ആരോഗ്യഅനുബന്ധ ലബോറട്ടറി മേഖലയിലെ പ്രൊഫഷണലുകളുടെ സംഘടനയായ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ ലബോറിട്ടറി എക്സ്പേർട്സിന്റെ (ഐ.സി.എം.ഇ) വാർഷിക സമ്മേളനം ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കുന്ന ശില്പശാലയിൽ ഡോ.റിജു മാത്യു, ഡോ. രമേഷ്കുമാർ, ഡോ.ആനന്ദ് ശങ്കരനാരായണൻ എന്നിവർ ക്ലാസ് നയിച്ചു.
'പൊതുജനാരോഗ്യ രംഗത്തെ കൊവിഡാനാന്തര വെല്ലുവിളികൾ' എന്ന വിഷയത്തിൽ 29 ന് ദേശീയ തല സെമിനാർ നടക്കും. വിവിധ വിഷയങ്ങളിൽ ഡോ.വി.രാമൻകുട്ടി, ഡോ.കണ്ണൻ വൈദ്യനാഥൻ, ഡോ.ഷിബു വിജയൻ, ഡോ. അനിൽ റോയ് എന്നിവർ ക്ളാസ് നയിക്കും. തുടർന്ന് ബിസിനസ് മീറ്റോടുകൂടി സമ്മേളനം സമാപിക്കും.