cpi
സി.പി.ഐ ക്ലാപ്പന പടിഞ്ഞാറ് ലേക്കൽ സമ്മേളം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ. സജീലാൽ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: സി.പി.ഐ ക്ലാപ്പന പടിഞ്ഞാറ് ലോക്കൽ സമ്മേളം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ.സജീലാൽ ഉദ്ഘാടനം ചെയ്തു. ഒ.ഭുവനചന്ദ്രൻ നഗറിൽ (ക്ലാപ്പന, എസ്.വി നഴ്സറി സ്ക്കൂൾ) നടന്ന സമ്മേളനത്തിൽ ഓച്ചിറ മണ്ഡലം കമ്മിറ്റി അംഗം എം.ഇസ്മയിൽ പതാക ഉയർത്തി. എം.എ റഷീദ്, പത്മകുമാരി, സോനു മങ്കടത്തറ എന്നിവർ അടങ്ങിയ പ്രസീഡിയം യോഗ നടപടികൾ നിയന്ത്രിച്ചു. പതിമൂന്ന് അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ഡിക്സണെയും അസി. സെക്രട്ടറിയായി സജീവ് ഓണംപിള്ളിയെയും തിരഞ്ഞെടുത്തു. ആർ.സോമൻ പിള്ള, കടത്തൂർ മൻസൂർ, എസ്.കൃഷ്ണകുമാർ, എം.ഇസ്മയിൽ, സുരേഷ് താനുവേലി തുടങ്ങിയവർ സംസാരിച്ചു. പി.കെ.വിക്രമൻ സ്വാഗതവും സജീവ് ഓണംപിള്ളി നന്ദിയും പറഞ്ഞു.