കൊട്ടിയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർവിള പള്ളിമുക്ക് യൂണിറ്റ് വാർഷികസമ്മേളനവും ടി. നസറുദീൻ, എ.യൂനുസ് കുഞ്ഞ് അനുസ്മരണവും നടന്നു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. അൻസാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യ പ്രഭാഷണവും നേതാക്കളുടെ അനുസ്മരണവും നടത്തി. ജില്ലാ ട്രഷറർ എസ്. കബീർ ചികിത്സ സഹായ വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി. രാജീവ്, കെ രാമഭദ്രൻ, എൻ രാജീവ്, പൂജ ഷിഹാബ്, പിഞ്ഞാണിക്കട നജീബ്, രാമാനുജം, എ നിസാം, നേതാജി ബി. രാജേന്ദ്രൻ, എ.കെ. ജോഹർ, യൂണിറ്റ് ജനറൽ സെക്രട്ടറി എ ഷാനവാസ് ട്രഷറർ എച്ച്. നഹാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ. അൻസാരി (പ്രസിഡന്റ്), ഹാജി എ.നവാസ്, ആഷിഖ് സൂപ്പി, ഫസൽ ആർ.കോയ (വൈസ് പ്രസിഡന്റുമാർ), എ. ഷാനവാസ് (ജനറൽ സെക്രട്ടറി), നവാബ് അബാബ, ഇ.കെ. ഷാജഹാൻ, എം. ഷരീഫ് കുട്ടി (സെക്രട്ടറിമാർ), നഹാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.