open

 വെബ് പോർട്ടൽ തയ്യാറാക്കൽ തുടങ്ങി

കൊല്ലം: കോഴ്സുകളെക്കുറിച്ചുള്ള അന്വേഷണം മുതൽ സർട്ടിഫിക്കറ്റ് വരെ വിരൽത്തുമ്പിലെത്തിക്കാൻ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി തയ്യാറെടുക്കുന്നു. വെബ്പോർട്ടൽ ഡിജിറ്റൽ യൂണിവേഴ്സിറ്റിയാക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് തുടങ്ങിയത്.

നിലവിലെ വെബ് സൈറ്റുമായി ബന്ധപ്പെട്ടായിരിക്കും വെബ് പോർട്ടലിന്റെ പ്രവർത്തനം. വിദ്യാർത്ഥികൾക്കും ക്ലാസുകളെടുക്കുന്ന അദ്ധ്യാപകർക്കും ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ അപ്പും ഇതിനൊപ്പം വികസിപ്പിക്കും.

വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് എത്താതെ തന്നെ വെബ് പോർട്ടൽ വഴി കോഴ്സുകൾക്ക് അപേക്ഷിക്കാനും പ്രവേശനം നേടാനും കഴിയും. അറിയിപ്പുകളും പഠനസാമഗ്രികളും വെബ് സൈറ്റിൽ നിന്ന് ലഭിക്കും. ഫീസടയ്ക്കാനുള്ള ക്രമീകരണവും ഉണ്ടാകും. ഹാൾ ടിക്കറ്റും സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്തെടുക്കാം.

പോർട്ടലിൽ യൂണിവേഴ്സിറ്റി അധികൃതർക്ക് മാത്രം ഉപയോഗിക്കാനുള്ള ഭരണനിർവഹണ സംവിധാനങ്ങളും ഉണ്ടാകും. ഇവ ഒഴിവാക്കി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആവശ്യമുള്ള സൗകര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാകും മൊബൈൽ ആപ്പ്. പ്രാദേശിക പഠനകേന്ദ്രങ്ങളിൽ ക്ലാസിനെത്തുന്ന വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്തൽ അടക്കമുള്ള ക്രമീകരണങ്ങളാകും മൊബൈൽ അപ്പിൽ അദ്ധ്യാപകർക്ക് ലഭ്യമാക്കുക.

സേവനവും സർട്ടിഫിക്കറ്റും വിരൽത്തുമ്പിൽ

1. 9 മാസത്തിനുള്ളിൽ വെബ് പോർട്ടൽ തയ്യാറാകും

2. മൂന്ന് ഘട്ടങ്ങളായാകും നിലവിൽ വരുക

3. ആദ്യം വിദ്യാത്ഥികൾക്കുള്ള ഹെൽപ് ഡെസ്ക്

4. തുടർന്ന് പ്രവേശനനും അനുബന്ധകാര്യങ്ങളും

5. ഒടുവിൽ പരീക്ഷ നടത്തിപ്പും ഫലങ്ങളും

6. തുടർന്ന് സൾട്ടിഫിക്കറ്റ് ലഭ്യമാക്കൽ

ചെലവ് ₹ 2.25 കോടി

യൂണിവേഴ്സിറ്റിയുടെ ആവശ്യങ്ങളും വെബ് പോർട്ടലിൽ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച റിപ്പോർട്ട് ഓപ്പൺ യൂണിവേഴ്സിറ്റിലിയെ സൈബർ വിഭാഗം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറി.

എം. ജയമോഹൻ,

രജിസ്ട്രാർ, ഓപ്പൺ യൂണിവേഴ്സിറ്റി